ഇന്ത്യയിൽ 24 മണിക്കൂറിനിടയില്‍ പുതുതായി 6,535 പേർക്ക് കോവിഡ്

സ്വലേ

May 26, 2020 Tue 10:41 AM

ന്യൂഡല്‍ഹി: ഇന്ത്യയിൽ  കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുതുതായി 6,535 പേര്‍ക്ക് കൂടി കൊറോണ  സ്ഥിരീകരിച്ചു. രാജ്യത്ത്  വൈറസ് ബാധിതരുടെ എണ്ണം 1,45,380 ആയി ഉയര്‍ന്നു.


നിലവില്‍ 80,722 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 146 പേരാണ് കൊറോണ വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 4167 ആയി.

  • HASH TAGS
  • #Covid