കോവിഡ് ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശിനി മരിച്ചു

സ്വന്തം ലേഖകന്‍

May 25, 2020 Mon 11:25 PM

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് ചികിത്സയിലായിരുന്ന കണ്ണൂര്‍ ധര്‍മ്മടം സ്വദേശിനി ആയിഷ(62) ആണ് മരിച്ചത്. പലവിധ അസുഖ ബാധിതയായ ഇവര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖത്തെ തുടര്‍ന്ന് മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളോജിലേക്ക് ഇവരെ മാറ്റുകയായിരുന്നു. കോഴിക്കോട് ഡിഎംഒ യാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മെയ് 20 നാണ് ആയിഷയ്ക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്.


  • HASH TAGS