കൊറോണ സമ്പർക്കം , നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എ ഡി കെ മുരളിയും ക്വാറന്റൈനില്‍

സ്വന്തം ലേഖകന്‍

May 25, 2020 Mon 02:13 PM

തിരുവനന്തപുരം : നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എംഎല്‍എ ഡി.കെ മുരളിയും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം.വെഞ്ഞാറമൂട് സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി.23 ന് രാവിലെ 9.30 മണിക്ക് സിനിമാ നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ കീഴായ്ക്കോണത്തുള്ള പുരയിടത്തില്‍ കൃഷിയിറക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിലും സിഐ പങ്കെടുത്തിരുന്നു. ഡികെ മുരളി എംഎല്‍എ ആയിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇതോടെയാണ് ആരോഗ്യ വകുപ്പ് എംഎല്‍എയോടും സുരാജിനോടും നീരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദ്ദേശിച്ചത്.  മദ്യപിച്ച്‌ വാഹനം ഓടിച്ചതിനും മദ്യം സൂക്ഷിച്ചതിനുമാണ് മൂന്നംഗ സംഘത്തെ വെഞ്ഞാറമൂട് സിഐയുടെ നേതൃത്തതില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.കാറില്‍ സഞ്ചരിച്ച മൂന്നംഗ സംഘം ഇരുചക്ര വാഹനത്തില്‍ എതിരെ വരികയായിരുന്ന പൊലീസ് ട്രെയിനിയെ ഇടിച്ചിട്ടു. നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇതില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട സിഐയും പോലീസുകാരും നിരീക്ഷണത്തിലാണ്.

  • HASH TAGS
  • #kerala
  • #Mla
  • #corona
  • #suraj