ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് അന്തരിച്ചു

സ്വന്തം ലേഖകന്‍

May 25, 2020 Mon 11:13 AM

ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് സീനിയര്‍ അന്തരിച്ചു. 96 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ട് ആഴ്ച്ചയായി ചികിത്സയിലായിരുന്നു. രാവിലെ ആറരയോടെ മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രി അധികൃതരാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.ര​ണ്ടാ​ഴ്ച​യാ​യി ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് ബ​ല്‍​ബീ​ര്‍ സിം​ഗി​ന്‍റെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി​യി​രു​ന്ന​ത്.ഇന്ത്യക്കുവേണ്ടി മൂന്ന് തവണ ബല്‍ബീര്‍ സിംഗിന്റെ ഹോക്കി ടീം ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയിരുന്നു.

  • HASH TAGS
  • #sports
  • #ബല്‍ബീര്‍ സിങ്