കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

സ്വന്തം ലേഖകന്‍

May 24, 2020 Sun 08:28 PM

കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മലയാളി നഴ്‌സ് മരിച്ചു. 46 വയസ്സുള്ള ഇവര്‍ ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. കോട്ടയം വള്ളിക്കോട് സ്വദേശി അംബികയാണ് രോഗം മൂലം മരിച്ചത്. രാജ്യത്ത് അനിയന്ത്രിതമായി കോവിഡ് ബാധ കൂടിവരികയാണ്. രാജ്യത്ത് ഒരുലക്ഷത്തി മുപ്പത്തിയൊന്നായിരം പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ കേസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. 6767 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 147 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.   • HASH TAGS