ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു

സ്വ ലേ

May 24, 2020 Sun 10:36 AM

ന്യൂഡല്‍ഹി: ഇന്ത്യയിൽ  കൊറോണ  ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 6767 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,31,868 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 147 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 3,867 ആയി.


അടുത്ത രണ്ട് മാസം കൂടുതല്‍ ജാ​ഗ്രത വേണമെന്നും രാജ്യത്ത് കൊറോണ കൂടുതല്‍ ത്രീവ്രമാകുമെന്ന ആശങ്കയാണ് ആരോഗ്യമന്ത്രാലയം ഉയര്‍ത്തുന്നത്.   

  • HASH TAGS