പാലക്കാട് നിരോധനാജ്ഞ ലംഘിച്ചാല്‍ കര്‍ശന നടപടി

സ്വന്തം ലേഖകന്‍

May 23, 2020 Sat 10:50 PM

പാലക്കാട് നിരോധനജ്ഞ പ്രഖ്യാപിച്ചു. ലംഘിച്ചാല്‍ കര്‍ശന നടപടി. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ. നാളെ ചെറിയ പെരുന്നാളായതിനാലാണ് തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ ഏര്‍പ്പെടുക്കിയത്.ജില്ലയില്‍ 19 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരികരിച്ചത്. ഇവരില്‍ രണ്ടുപേര്‍ വിദേശത്തുനിന്നെത്തിയവരും, 12 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 3 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ ഉണ്ട്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ ഈ മാസം 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.  


   • HASH TAGS