എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​ പ​രീ​ക്ഷാ കേ​ന്ദ്ര മാ​റ്റം: ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

സ്വ ലേ

May 23, 2020 Sat 07:19 PM

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​റ്റം അ​നു​വ​ദി​ച്ചു​ള്ള ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. പരീക്ഷയെഴുതുന്ന കോഴ്​സുകള്‍ ലഭ്യമല്ലാത്ത പരീക്ഷകേന്ദ്രം തെരഞ്ഞെടുത്തവര്‍ക്ക്​ പ്രസ്​തുത കോഴ്​സുകള്‍ നിലവിലുള്ള തൊട്ടടുത്ത പരീക്ഷ കേന്ദ്രം അനുവദിക്കുകയും ചെയ്​തു​.


ലി​സ്റ്റ് sslcexam.kerala.gov.in , www.hscap.kerala.gov.in , www.vhscap.kerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലെ Application for Centre Change എ​ന്ന ലി​ങ്കി​ല്‍ ല​ഭ്യ​മാ​ണ്. പു​തി​യ പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ച്ചു​ള്ള വ്യ​ക്തി​ഗ​ത സ്ലി​പ്പ് Centre Allot Slip എ​ന്ന ലി​ങ്കി​ല്‍​നി​ന്ന് പ്രി​ന്‍റെ​ടു​ക്കാം.പുതിയ പരീക്ഷകേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നതിന്​ നിലവിലെ ഹാള്‍ടിക്കറ്റും വെബ്​സൈറ്റില്‍നിന്ന്​ ലഭിക്കുന്ന സെ​ന്‍റ​ര്‍ അലോട്ട്​ സ്ലിപും ആവശ്യമാണ്​. ഏതെങ്കിലു​ം വിദ്യാര്‍ഥിക്ക്​ ഹോള്‍ടിക്കറ്റ്​ കൈവശമില്ലാത്ത സാഹചര്യത്തില്‍ സ​െന്‍റര്‍ അലോട്ട്​ സ്ലിപ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും ഹാജരാക്കിയാല്‍ മതിയാകും.

  • HASH TAGS
  • #plustwo
  • #Sslc exam