ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന : ഒന്നേകാല്‍ ലക്ഷം രോഗബാധിതരിലേക്ക് ഇന്ത്യ അടുക്കുന്നു

സ്വന്തം ലേഖകന്‍

May 23, 2020 Sat 09:32 AM

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 120000 കോവിഡ് പോസിറ്റീവ് കേസുകളിലേക്ക് അടുക്കുന്നു. ഇന്നലെ മാത്രം മഹാരാഷ്ടയില്‍ 3000 ത്തിലേറെ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ മഹാരാഷ്ട്രയില്‍ പോസിറ്റീവ് കേസുകള്‍ 44000 കടന്നു. മുംബൈയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 27,068 ആയി. തമിഴ്‌നാട്ടിലും നിരവധി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്ത് ഇന്നലെ 137 പേര്‍ മരിച്ചു. ഇതോടെ 3720 പേര്‍ കോവിഡ് മൂലം രാജ്യത്തിന്റെ വിവിധ ഭാഗത്തായി മരണപ്പെട്ടു.
ധാരാവിയില്‍ 53 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത 786 കേസുകളില്‍ 569ഉം ചെന്നൈയിലാണ്. ആകെ കൊവിഡ് കേസുകള്‍ 14,753 ആയി. 98 പേര്‍ മരിച്ചു. ഗുജറാത്തില്‍ പോസിറ്റീവ് കേസുകള്‍ 13000 കടന്നു. 24 മണിക്കൂറിനിടെ 363 കേസുകളും 29 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ അഹമ്മദാബാദിലാണ് 275 പുതിയ കേസുകള്‍. 26 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 660 പുതിയ കേസുകളും 14 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനില്‍ ആകെ കേസുകള്‍ 6494ഉം ഉത്തര്‍പ്രദേശില്‍ 5735ഉം ആയി ഉയര്‍ന്നു. സമ്പൂര്‍ണ ലോക്ക്ഡൗണില്‍ തന്നെ നിലവില്‍ രോഗബാധിതര്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ തുടരേണ്ടി വരും.  • HASH TAGS
  • #india
  • #kerala
  • #tok
  • #toknews
  • #Covid19
  • #recordrate