പെരുന്നാള്‍: രാത്രി നിയന്ത്രണങ്ങളില്‍ ഇളവ്, ​അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 വരെ

സ്വന്തം ലേഖകന്‍

May 22, 2020 Fri 08:53 PM

തിരുവനന്തപുരം: ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍  കേരളത്തില്‍ ഇത്തവണ ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആയിരിക്കുമെന്ന് ഖാ​സിമാര്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീടുകളിലായിരിക്കും നമസ്കാരം.ചെറിയ പെരുന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാത്രി നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


 

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്ബത് വരെ തുറക്കാം. ഞായറാഴ്ചത്തെ സമ്ബൂര്‍ണ ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • HASH TAGS
  • #പെരുന്നാള്‍