'വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് വിവരശുചിത്വവും' : കോഴിക്കോട് കലക്ടറുടെ പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശം വ്യാജം

സ്വന്തം ലേഖകന്‍

May 22, 2020 Fri 05:27 PM

കോഴിക്കോട് കലക്ടറുടെ എന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശം വ്യാജമെന്ന് പറഞ്ഞ് കളക്ടര്‍ ഫേസ്ബുക്കില്‍ പേജില്‍ കുറിച്ചു. കോഴിക്കോട് കളക്ടര്‍ നല്‍കുന്ന കൊറോണ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ എന്ന പേരില്‍ ഒരു ഓഡിയോ ക്ലിപ് വാട്‌സാപ്പിലൂടെ വളരെ വ്യാപകമായി ഷെയര്‍ ചെയ്യപെടുന്നുണ്ട്. എല്ലാവരും ജാഗ്രതയോടെ കൊറോണ നിര്‍വ്യാപന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ഈ സാഹചര്യത്തില്‍ പ്രചരിക്കുന്ന ഇത്തരം വ്യാജസന്ദേശങ്ങള്‍ പൊതുജന ആരോഗ്യത്തിനും സുരക്ഷക്കും വലിയ വെല്ലുവിളി ആകയാല്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.