സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കോവിഡ്

സ്വന്തം ലേഖകന്‍

May 22, 2020 Fri 05:14 PM

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടിയ കോവിഡ് പോസിറ്റീവ് കേസുകള്‍. 42 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരില്‍ 12 പേര്‍ക്കും കാസര്‍ക്കോട് 7 പേര്‍ക്കും കോഴിക്കോട് പാലക്കാട് തൃശൂര്‍ എന്നിവിടങ്ങളില്‍ 5 പേര്‍ക്ക് വീതവും മലപ്പുറത്ത് 4 പേര്‍ക്കും കോട്ടയം രണ്ടുപേര്‍ക്കും കൊല്ലം പത്തനംതിട്ട വയനാട് എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരാണ്. വിദേശത്തുനിന്ന് വന്ന 17 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് കേസുകള്‍ വന്നത്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. കോഴിക്കോട് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ഇന്ന് മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ 732 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്. ഇതില്‍  216 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 
  • HASH TAGS