പാക്കിസ്ഥാനില്‍ വിമാന അപകടം

സ്വന്തം ലേഖകന്‍

May 22, 2020 Fri 04:41 PM

പാക്കിസ്ഥാന്‍ വിമാനം കറാച്ചിക്കടുത്ത് തകര്‍ന്നുവീണു. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് വന്ന യാത്രാവിമാനം ജിന്ന രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് തകര്‍ന്നുവീണത്. കറാച്ചി വിമാനത്താവളത്തിന് സമീപത്തുള്ള ജനവാസമേഖലയായ ജിന്ന ഗാര്‍ഡന്‍ പ്രദേശത്താണ് അപകടം. ലാന്‍ഡിംഗിന് തൊട്ടുമുന്‍പാണ് അപകടം നടന്നത്. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ യാത്രാ വിമാനമാണ് അപകടത്തില്‍ പെട്ടത്. 91 യാത്രക്കാരും ജീവനക്കാരും അടക്കം 98 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. എത്രപേര്‍ക്ക് അപകടം സംഭവിച്ചു എന്നത് വ്യക്തമല്ല. ദ്രുതകര്‍മ സേനയുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
  • HASH TAGS