എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളുടെ കേന്ദ്രം മാറ്റാന്‍ അപേക്ഷ നല്‍കിയത് പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍

സ്വന്തം ലേഖകന്‍

May 22, 2020 Fri 02:06 PM

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളുടെ കേന്ദ്രം മാറ്റാന്‍ അപേക്ഷ നല്‍കിയത് പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ  വിവിധ ജില്ലകളിൽ  കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കാണ്  പരീക്ഷാ കേന്ദ്രം മാറ്റാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.


അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ പുതിയ കേന്ദ്രം അനുവദിക്കും. കണ്ടെയെന്‍മെന്‍റ് സോണിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടത്തിപ്പില്‍ ഇന്ന് തീരുമാനമുണ്ടാവും.മേയ് 23 ന് പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. 26 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടക്കുക. അപേക്ഷിക്കുന്ന പരീക്ഷാകേന്ദ്രം അനുവദിക്കാനായില്ലെങ്കില്‍ ജില്ലയിലെ മറ്റൊരു കേന്ദ്രം ലഭിക്കും.

 

  • HASH TAGS
  • #plustwo
  • #sslc