സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സ്വന്തം ലേഖകന്‍

May 21, 2020 Thu 10:13 PM

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 73ക്കാരിയാണ് മരിച്ചത്. മുബൈയില്‍ നിന്ന് പാലക്കാട് വഴി  തൃശൂരില്‍ കാറില്‍ ചൊവ്വാഴ്ചയാണ് ഇവര് എത്തിയത്.  ഇവരുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  ഇവര്‍ക്ക്‌ പ്രമേഹവും ശ്വാസതടസ്സവും മുന്‍പേ ഉണ്ടായിരുന്നു.മുബൈയില്‍ നിന്ന് ഡോക്ടറുടെ കുറിപ്പോടെയാണ് ഇവര്‍ യാത്രതിരിച്ചത്. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടനെ തന്നെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. ഇവരുടെ കൂടെ കാറില്‍ സഞ്ചരിച്ചവരെ ക്വാറന്റെയിനില്‍ പ്രവേശിപ്പിച്ചു. ഇവരുമായി അടുത്ത് ഇടപഴകിയ മകനെയും ക്വാറന്റെയിനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നാലാമത്തെ കോവിഡ് മരണമാണ്.


  • HASH TAGS