ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ കര്‍ശന നടപടി എടുക്കണമെന്ന് കേന്ദ്രം

സ്വന്തം ലേഖകന്‍

May 21, 2020 Thu 09:56 PM

ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ശന നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്ക്ഡൗണ്‍ സമയം കഴിയുന്നതിനു മുന്‍പേ രാജ്യത്തെ പലയിടത്തും ജനങ്ങള്‍ പഴയപടി ഇറങ്ങിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ പലസംസ്ഥാനത്തും നടക്കുന്നുണ്ടെന്നും കേന്ദ്ര നിര്‍ദേശം പൂര്‍ണമായി പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് അറിയിച്ചു.
രാവിലെ 7 മുതല്‍ രാത്രി 7 വരെയെ ജനങ്ങള്‍ പുറത്തിറങ്ങാവു എന്നും ഇത് ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അവശ്യസര്‍വ്വീസുകള്‍ക്ക് തുറന്ന സ്ഥാപനങ്ങളില്‍ സാമൂഹ്യഅകലം ഉറപ്പുവരുത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും എല്ലാ ജനങ്ങള്‍ മാസ്‌കും അവശ്യക്കാര്‍ കൈയുറയും ധരിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും പറഞ്ഞു.


  • HASH TAGS