ആഭ്യന്തര വിമാന യാത്രകള്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധം

സ്വന്തം ലേഖകന്‍

May 21, 2020 Thu 12:32 PM

ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മാര്‍ഗരേഖ പുറത്തിറക്കി. എല്ലാ യാത്രക്കാരും ആരോഗ്യസേതു ആപ്പ് ഡൗണ്‍ ചെയ്യണം. 14 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഇത് നിര്‍ബന്ധമല്ല. റെഡ് സോണില്‍ നിന്ന് വരുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി ഉണ്ടായേക്കില്ല. എയര്‍പോര്‍ട്ടില്‍ പ്രവേശിക്കുന്നതിന് മുന്‍പ് യാത്രക്കാര്‍ നിര്‍ബന്ധമായും തെര്‍മല്‍ സ്‌ക്രീനിങ് സോണിലൂടെ നടക്കണം. മെയ്യ് 25 മുതലുള്ള യാത്രകള്‍ക്കാണ് ഈ നിബന്ധനകള്‍ ബാധകം.
14 വയസ്സിനു മുകളിലുള്ളവര്‍ മുതല്‍ ആപ്പില്ലെങ്കില്‍ യാത്ര അനുവദിക്കില്ലെന്ന് മാര്‍ഗ രേഖയില്‍ വ്യക്തമാണ്. യാത്രക്കാര്‍ പുറപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തിലെത്തണം. വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് വരെ യാത്രക്കാരെ ടെര്‍മിനലില്‍ അനുവദിക്കും. എല്ലാ യാത്രക്കാരും കൈയുറയും മാസ്‌കും ധരിക്കണം എന്നതും മാര്‍ഗ രേഖയില്‍ വ്യക്തമാണ്.
  • HASH TAGS
  • #kerala
  • #tok
  • #Covid19
  • #airportauthority
  • #regulation