സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍

May 20, 2020 Wed 07:15 PM

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രഖ്യാപിച്ചു. ജൂണ്‍ 9 മുതല്‍ 52 ദിവസത്തേക്കാണ് നിരോധനം. മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും വീഡിയോ കോണ്‍ഫറന്‍സില്‍ ട്രോളിങ് നിരോധനം നടപ്പിലാക്കാന്‍ തീരുമാനിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.


കടല്‍ ആവാസ വ്യവസ്ഥയില്‍ മത്സ്യബന്ധനംമൂലം ഉണ്ടാകുന്ന ആഘാതം ലഘൂകരിക്കുന്നതിനും വിവിധ മത്സ്യങ്ങളുടെ പ്രജനനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനുമാണ് ട്രോളിംഗ് നിരോധനം സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ട്രോളിംഗ് നിരോധന സമയത്ത് കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും പെട്രോളിംഗിനുമായി എല്ലാ തീരദേശ ജില്ലകളിലുമായി 20 സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്ക് എടുത്ത് പ്രവര്‍ത്തനം ആരംഭിക്കും. നേരത്തെ പരിശീലനം ലഭിച്ചിട്ടുള്ള 80 മത്സ്യത്തൊഴിലാളി യുവാക്കളെ കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കും.

  • HASH TAGS
  • #ട്രോളിംഗ് നിരോധനം