കേന്ദ്രാനുമതി ലഭിച്ചു; പ്ലസ് ടു, എസ്‌എസ്‌എല്‍സി പരീക്ഷകള്‍ മെയ് 26ന് നടത്തും

സ്വന്തം ലേഖകന്‍

May 20, 2020 Wed 06:26 PM

തിരുവനന്തപുരം ; എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ മെയ് 26 മുതല്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് മെയ് 26 മുതല്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. സുരക്ഷാ മുന്‍കരുതലുകളോടെയാണ് പരീക്ഷാ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.വിദ്യാര്‍ഥികള്‍ക്ക് ഗതാഗതം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും  ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളോ രക്ഷിതാക്കളോ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

  • HASH TAGS
  • #sslc
  • #exam