എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷ മാറ്റി

സ്വന്തം ലേഖകന്‍

May 20, 2020 Wed 10:59 AM

എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ വീണ്ടും മാറ്റി. ജൂണ്‍ ആദ്യ വാരം ഇനി നടത്തുമെന്ന് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു. നേരത്തെ മെയ് 26 മുതല്‍ 30 വരെ നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം മാറ്റിയത്.ലോക്ക്ഡൗണ്‍ കാലത്ത് പരീക്ഷ നടത്തിയാല്‍ കേന്ദ്ര സര്‍ക്കാറിന്റെ നിബന്ധനകളെ ലംഘിക്കുമെന്നും ഈ സമയത്ത് നടത്തിയാല്‍ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും പരീക്ഷയ്ക്ക് എത്തുമെന്നും ഇത് സുരക്ഷിതമല്ലാത്ത അവസ്ഥ ഉണ്ടാക്കുമെന്നുമാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.


നേര്‍ത്തേ പ്രതിപക്ഷം പരീക്ഷ ലോക്ക്ഡൗണ്‍ സമയത്ത് നടത്തുന്നതിനെതിരെ പ്രതികരിച്ചിരുന്നു. എന്നാല്‍ സാമൂഹ്യ അകലം പാലിച്ച് പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര നിര്‍ദേശം വന്ന ശേഷമാകും ഇനി പരീക്ഷ തീയ്യതി പ്രഖ്യാപിക്കുക.


  • HASH TAGS