കോഴിക്കോട്ടെ ക്ലിനിക്കിലെ ഡോക്ടര്‍ക്ക് കോവിഡ്

സ്വന്തം ലേഖകന്‍

May 20, 2020 Wed 10:48 AM

കോഴിക്കോട് ഈങ്ങാപുഴയുള്ള ക്ലിനിക്കിലെ വനിതാ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് ആണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടക സ്വദേശിനി ആയ ഡോക്ടര്‍ ഈ മാസം 5ന് കേരളത്തില്‍ നിന്നും നാട്ടിലേക്ക് പോയിരുന്നു. തിരിച്ചുവന്ന ശേഷം ക്വാറന്റെയിനില്‍ കഴിയുകയായിരുന്നു ഇവര്‍.


 ക്വാറന്റീനില്‍ കഴിയുന്നതിനിടെ നടന്ന പരിശോധനയില്‍ ആണ് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ആറു ജീവനക്കാരെയും 4 ഗര്‍ഭിണികളെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.


  • HASH TAGS