'ബെല്ലാ ചാവോ' വീണയില്‍ വായിച്ച് മഞ്ജു വാര്യര്‍

സ്വന്തം ലേഖകന്‍

May 19, 2020 Tue 10:49 PM

മണിഹേയ്‌സ്റ്റും മലയാളിയും ഏറെ അടുത്തത് ഈ ലോക്ക്ഡൗണ്‍ കാലത്താണ്. നെറ്റ്ഫളിക്‌സ് വെബ് സീരിയസ് ആയ മണിഹേയ്സ്റ്റിലെ ബെല്ല ചാവോ ഗാനം ഏറെ ശ്രദ്ധ നേടിയതാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യര്‍ ഇത് വീണയില്‍ വായിച്ച് സമൂഹ്യമാധ്യമത്തിലൂടെ പങ്ക് വെച്ചിരിക്കുകയാണ്.ഇറ്റലിയിലെ കര്‍ഷക സ്ത്രീകള്‍ മുന്‍പ് പാടിയ അതിജീവനത്തിന്റെ ഗാനമാണിത്. മണിഹേയ്സ്റ്റിലൂടെയാണ് ഇത് പിന്നെയും തരംഗമായത്. ലോക്ക്ഡൗണ്‍ സമയത്ത് പല വൈററ്റി വീഡിയോ ഇറക്കിയാണ് മഞ്ജുവാര്യര്‍ ആരാധകരെ ഞെട്ടിക്കുന്നത്. നൃത്തവും പാട്ടും വീണയും പാചകവുമായി മഞ്ജു വീണ്ടും വീട്ടില്‍ ലൈവ് ആയത് ഏറെ സന്തോഷത്തോടെ മഞ്ജു വിന്റെ അമ്മ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
  • HASH TAGS
  • #facebookpost
  • #manjuwarrior
  • #filmtok
  • #moneyheist