അവര്‍ പണിമുടക്കോ, സമരമോ പ്രഖ്യാപിച്ചിട്ടില്ല : ഗതാഗതമന്ത്രി

സ്വലേ

May 19, 2020 Tue 01:17 PM

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നാളെ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി. ജില്ലകള്‍ക്കുള്ളില്‍ മാത്രമാണ്  സര്‍വീസുകള്‍ നടത്തുക.നിരക്കില്‍ 50% വര്‍ധനയുണ്ടാകും.  പ്രൈവറ്റ് ബസുകള്‍ ഓടാതിരുന്നത് എന്തെങ്കിലും തരത്തിലുള്ള ഡിമാന്‍റ് നോട്ടീസ് തന്ന് അതില്‍ തീരുമാനം ആവാഞ്ഞിട്ടല്ല.


ചര്‍ച്ച നടത്തി പരിഹരിക്കാന്‍ അവരൊരു പണിമുടക്കോ സമരമോ പ്രഖ്യാപിച്ചതല്ലെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.എല്ലാ ബസും ഓടിക്കാന്‍  പറഞ്ഞിട്ടില്ലെന്നും  ജില്ലകകത്ത് ഹ്രസ്വദൂര സര്‍വീസ് നടത്താനാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.രണ്ടുമാസമായി എന്തായാലും അവര്‍ ബസ് ഓടിക്കുന്നില്ലല്ലോ, ഈ നിബന്ധനകള്‍ പാലിച്ച് ബസ് ഓടിക്കില്ലെന്നാണ് അവര്‍ പറയുന്നതെങ്കില്‍ ഓടിക്കണ്ട എന്നേ പറയാനുള്ളൂ എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗതാഗതമന്ത്രി പറഞ്ഞു.

  • HASH TAGS