സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നാളെ ആരംഭിക്കും

സ്വന്തം ലേഖകന്‍

May 19, 2020 Tue 11:19 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നാളെ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി. ജില്ലകള്‍ക്കുള്ളില്‍ മാത്രമാണ്  സര്‍വീസുകള്‍ നടത്തുക.  നിരക്കില്‍ 50% വര്‍ധനയുണ്ടാകും. യാത്രാ സൗജന്യമുള്ള വിഭാഗങ്ങള്‍ കൂടിയ നിരക്കിന്റെ പകുതി നല്‍കേണ്ടി വരും.അതേസമയം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്നും  സര്‍ക്കാര്‍ ഇപ്പോള്‍ നിശ്ചയിച്ച നിബന്ധനകളോടെ ബസ് ഓടിക്കുന്നത്  പ്രായോഗികമല്ലെന്നും സ്വകാര്യ ബസുടമകൾ വ്യക്‌തമാക്കി.

  • HASH TAGS
  • #kerala
  • #bus