സംസ്ഥാനത്ത് ബസ് ചാർജ് 50 % വര്‍ധിപ്പിച്ചു ; വര്‍ധന കൊവിഡ് ഘട്ടത്തിനു മാത്രം ബാധകം

സ്വ ലേ

May 18, 2020 Mon 07:28 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ്  50 % വര്‍ധിപ്പിച്ചു. കിലോമീറ്ററിന് 70 പൈസ തോതില്‍ ഈടാക്കുന്നത് 1.10 ആയി ഉയര്‍ത്തി. ഇത് കൊവിഡ് ഘട്ടത്തില്‍ മാത്രമുള്ളതാണെന്നും സ്ഥിരമായ ചാര്‍ജ് വര്‍ധനയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.നിലവില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ പാതി സീറ്റുകളില്‍ മാത്രമേ ആളുകള്‍ക്ക് യാത്ര ചെയ്യാനാകൂ. ശാരീരിക അകലം പാലിക്കുന്നതിനായി പാതി സീറ്റുകള്‍ ഒഴിച്ചിടണം.യാത്രാഇളവുകള്‍ക്ക് അര്‍ഹതയുള്ളവര്‍, പരിഷ്‌കരിച്ച ചാര്‍ജിന്റെ പകുതി നല്‍കണം. ബോട്ട് യാത്രാനിരക്ക് 33 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


  • HASH TAGS