എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ മാറ്റം ഇല്ല

സ്വന്തം ലേഖകന്‍

May 18, 2020 Mon 06:09 PM

എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷ തീയ്യതികളില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  ഈ മാസം 26 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്തും. പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പരീക്ഷയ്ക്ക് വേണ്ടി അനുമതിയും സര്‍ക്കാര്‍ നല്‍കി.നേര്‍ത്തേ പരീക്ഷ തീയ്യതി മാറ്റി പരീക്ഷകള്‍ ഉണ്ടാവില്ല എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പരീക്ഷ ഈ മാസം അവസാനം തീരുമാനിച്ച തീയ്യതികളില്‍ തന്നെ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കിയിരുന്നു. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്ന് സംസ്ഥാനത്ത് 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം സ്വദേശികളായ 6 പേര്‍, തൃശൂര്‍ സ്വദേശികളായ 4 പേര്‍ തിരുവനന്തപുരത്തും കണ്ണൂരും 3 പേര്‍ പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, കോഴിക്കോട്,കാസര്‍ക്കോട് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതം, എറണാകുളം മലപ്പുറം പാലക്കാട് എന്നിവിടങ്ങളില്‍ ഒരോര്‍ത്തര്‍ക്കും വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച 29 പേരില്‍ 21 പേര്‍ വിദേശത്തു നിന്നു വന്നവരും 7 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും കണ്ണൂരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇപ്പോള്‍ സംസ്ഥാനത്ത് 67789 പേര്‍ നീരീക്ഷണത്തിലാണ് ഇതില്‍ 473 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 
  • HASH TAGS