ജില്ലയ്ക്ക് അകത്ത് പൊതുഗതാഗതം തുടങ്ങും

സ്വന്തം ലേഖകന്‍

May 18, 2020 Mon 05:25 PM

നിബന്ധനകള്‍ പാലിച്ച് ജില്ലയ്്ക്ക് അകത്ത്് പൊതുഗതാഗതം തുടങ്ങും. സിറ്റിംങ് കപ്പാസിറ്റിയുടെ പകുതി പേരെ മാത്രം ഉള്‍ക്കൊള്ളിച്ച് യാത്ര നടത്താം. പൊതുഗതാഗതത്തില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യാന്‍ സാധിക്കില്ല. ടാക്‌സികളില്‍ 3 പേര്‍ക്കും ഇരുചക്രവാഹനത്തില്‍ കുടുംബാഗം ആണെങ്കില്‍ രണ്ടുപേര്‍ക്കും യാത്രചെയ്യാം. അനുവദനീയമല്ലാത്ത രാത്രിയാത്ര പാടില്ല. ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യാം. എന്നാല്‍ രാവിലെ 7 മണിമുതല്‍ രാത്രി 7 മണിവരെ മാത്രമെ യാത്രചെയ്യാകു. ഞായറാഴ്ചകളില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. ഞായറാഴ്ച സ്വകാര്യ യാത്രകള്‍ ജില്ലാ അധികാരികളുടെ പാസിന്റെ അടിസ്ഥാനത്തില്‍ മാത്രമെ ചെയ്യാവു. കോവിഡ് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.ഇന്ന് സംസ്ഥാനത്ത് 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം സ്വദേശികളായ 6 പേര്‍, തൃശൂര്‍ സ്വദേശികളായ 4 പേര്‍ തിരുവനന്തപുരത്തും കണ്ണൂരും 3 പേര്‍ എറണാകുളം മലപ്പുറം പാലക്കാട് എന്നിവിടങ്ങളില്‍ ഒരോര്‍ത്തര്‍ക്കും വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്.കോവിഡ് സ്ഥിരീകരിച്ച 29 പേരില്‍ 21 പേര്‍ വിദേശത്തു നിന്നു വന്നവരും 7 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും കണ്ണൂരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇപ്പോള്‍ സംസ്ഥാനത്ത് 67789 പേര്‍ നീരീക്ഷണത്തിലാണ് ഇതില്‍ 473 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 
  • HASH TAGS