സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി കോവിഡ്

സ്വന്തം ലേഖകന്‍

May 18, 2020 Mon 05:11 PM

ഇന്ന് സംസ്ഥാനത്ത് 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം സ്വദേശികളായ 6 പേര്‍, തൃശൂര്‍ സ്വദേശികളായ 4 പേര്‍ തിരുവനന്തപുരത്തും കണ്ണൂരും 3 പേര്‍, പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, കോഴിക്കോട്,കാസര്‍ക്കോട് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതം, എറണാകുളം മലപ്പുറം പാലക്കാട് എന്നിവിടങ്ങളില്‍ ഒരോര്‍ത്തര്‍ക്കും വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ച 29 പേരില്‍ 21 പേര്‍ വിദേശത്തു നിന്നു വന്നവരും 7 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും കണ്ണൂരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.  ഇപ്പോള്‍ സംസ്ഥാനത്ത് 67789 പേര്‍ നീരീക്ഷണത്തിലാണ് ഇതില്‍ 473 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 
  • HASH TAGS