കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത : 9 ജില്ലകളില്‍ യെല്ലോ അലേർട്ട്

സ്വലേ

May 18, 2020 Mon 09:44 AM

കേരളത്തിൽ  ഇന്നും ശക്തമായ  മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന്  ഇടുക്കി, തൃശൂർ,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 



ഉംപുന്‍ ചുഴലിക്കാറ്റ് വരുന്ന 24 മണിക്കൂറില്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒഡീഷ, ബംഗാള്‍, ആന്‍റമാന്‍ അടക്കമുള്ള തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകും. 


ബംഗാള്‍ ഉള്‍ക്കടലിന്‍റെ തെക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിയ കാറ്റ് ശക്തിപ്രാപിച്ച് വരും മണിക്കൂറില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. അതിതീവ്ര ചുഴലിക്കാറ്റായി മാറിയാല്‍ കാറ്റിന്‍റെ വേഗത 200 കിലോമീറ്റര്‍ വരെ എത്തിയേക്കും. ആന്ധ്ര പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

  • HASH TAGS
  • #rain