ലോക്ഡൗണ്‍ നാലാംഘട്ടം:മാര്‍ഗനിര്‍ദേശം പുറത്തിറക്കി

സ്വലേ

May 17, 2020 Sun 07:38 PM

രാജ്യത്ത് ഈമാസം 31 വരെയുള്ള നാലാംഘട്ട ലോക്ഡൗണിന്‍റെ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. 


രാജ്യത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയവ


1. പ്രാദേശിക മെഡിക്കല്‍ ആവശ്യങ്ങള്‍, എയര്‍ ആംബുലന്‍സ് എന്നിവ ഒഴികെയുള്ള വിമാന സര്‍വീസ് ഉണ്ടാകില്ല.


2. ആരാധാനലയങ്ങളും തുറക്കില്ല.


3. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കില്ല. ഓണ്‍ലൈന്‍/ വിദൂര വിദ്യാഭ്യാസം അനുവദിക്കും


4. ഹോട്ടലുകള്‍ റസ്‌റ്റോറന്റുകള്‍ എന്നിവ അടഞ്ഞു കിടക്കും.


5. സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ തുറക്കില്ല. ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയും തുറക്കില്ല.


6. എല്ലാ സാമൂഹിക,രാഷ്ട്രീയ, കായിക, വിനോദ, മതപരമായ ചടങ്ങുകള്‍ തുടങ്ങിയവക്കും അനുമതി ഇല്ല.


7. മെട്രോ റെയില്‍ സര്‍വീസ് അനുവദിക്കില്ല.

  • HASH TAGS
  • #lockdown