വായ്പ അനുവദിച്ചത് സ്വാഗതാര്‍ഹം നിബന്ധകളോട് യോജിപ്പില്ല ; തോമസ് ഐസക്

സ്വന്തം ലേഖകന്‍

May 17, 2020 Sun 04:11 PM

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പാക്കേജുകളില്‍ സംസഥാനങ്ങള്‍ക്ക് വായ്പ അനുവദിച്ചത് സ്വാഗതം ചെയ്യുന്നു എന്നാല്‍ വായ്പ അനുവദിക്കുന്നതിന് നിബന്ധനകള്‍ വച്ചതിനോട് യോജിക്കാന്‍ ആകില്ലെന്ന് ധനമന്ത്രി തോമസം ഐസക്. കേരളത്തിന് അധികമായി 18,088 കോടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വായ്പ ലഭിക്കുന്നതോടെ സര്‍ക്കാറിന്റെ ഭരണ സ്തംഭനം ഒഴിവാകുമെന്നും മന്ത്രി അറിയച്ചു. എന്നാല്‍ നിബന്ധനകള്‍ വെച്ചതിനോട് യോജിക്കാനാകില്ല. സംസ്ഥാനത്തിന്റെ എതിര്‍പ്പ് കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കും. മുഖ്യമന്ത്രിയും മറ്റുമായി സംസാരിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിസന്ധി കാലഘട്ടത്തില്‍ പരിഷ്‌കാര നടപടികള്‍ കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ ശ്രമം. കേന്ദ്രത്തിന്റെ നടപടികള്‍ പൊതുമേഖലയെ നശിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വായ്പ റിസര്‍വ് ബാങ്കില്‍ നിന്ന് നേരിട്ട് എടുക്കാന്‍ അനുവാദം നല്‍കണം. അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങി സംസ്ഥാനത്തിന് നല്‍കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 
  • HASH TAGS