കൊറോണ: വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂർ സ്വദേശി മരിച്ചു

സ്വലേ

May 17, 2020 Sun 03:18 PM

ആലപ്പുഴ : തമിഴ്നാട്ടിൽ നിന്നും വന്നതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂർ സ്വദേശി  മരണപ്പെട്ടു. ചെങ്ങന്നൂർ ആല സ്വദേശി എം.പി.സുരേഷ് (53) ആണ് മരിച്ചത്. മരണപ്പെട്ടുമ്പോൾ ഇദ്ദേഹത്തിന് കൊറോണ  ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒരാഴ്ച മുൻപാണ് ഇദ്ദേഹം തമിഴ്നാട്ടിൽ നിന്നും എത്തിയത്.ഹൃദയസ്തംഭനം മൂലമാകാം മരണം എന്നാണ് പ്രാഥമിക നിഗമനം. 

  • HASH TAGS
  • #Alapuzha
  • #Covid19