സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയർത്തി

സ്വലേ

May 17, 2020 Sun 02:43 PM

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയർത്തിയതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. മൂന്നുശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായാണ് ഉയര്‍ത്തിയത്. ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്‍റെ അവസാനഘട്ടത്തിലാണ്  ധനമന്ത്രിയുടെ പ്രഖ്യാപനം. ഇത് നടപ്പുസാമ്പത്തിക വർഷത്തേക്ക് മാത്രമായിരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി അധികമായി വകയിരുത്തി. രാജ്യത്തെ ജില്ലാ ആശുപത്രികളിലും പകർച്ച വ്യാധി ചികിത്സാ ബ്ലോക്കുകൾ തുടങ്ങും. ഓരോ ബ്ലോക്കുകളിലും ഒരു പബ്ലിക് ഹെൽത്ത് ലബോറട്ടറികൾ സ്ഥാപിക്കും. സാമ്പത്തിക പാക്കേജിന്റെ അഞ്ചാം ഘട്ടം പ്രഖ്യാപനത്തിലാണ് ധനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

  • HASH TAGS
  • #government
  • #nirmalasidharaman