കോവിഡ് ബാധിച്ച്‌ റിയാദില്‍ അഞ്ചല്‍ സ്വദേശി മരിച്ചു

സ്വ ലേ

May 17, 2020 Sun 01:21 PM

റിയാദ് : കൊറോണ  ബാധിച്ച്‌ റിയാദില്‍ ചികിത്സയിലായിരുന്ന അഞ്ചല്‍ സ്വദേശി മരിച്ചു. അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍ പിള്ള (61) ആണ്​ മരിച്ചത്​. മെയ് 3നു ഇദ്ദേഹത്തിന് കൊറോണ  സ്ഥിരീകരിച്ചിരുന്നു.  


തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലും പിന്നീട്​ വെന്റിലേറ്ററിലുമായിരുന്നു. ശനിയാഴ്ച്ച രാത്രി എട്ടിനാണ്​ മരണം സംഭവിച്ചത്​. കഴിഞ്ഞ 5വര്‍ഷമായി സൗദിയില്‍ സി സി സി എന്ന കമ്പനിയില്‍ ഡ്രൈവേഴ്സ് ട്രെയിനര്‍ ആയി ജോലി ചെയ്യുകയായിരുന്നു.  ഭാര്യ: രമ മണി. മകള്‍: ആതിര. മരുമകന്‍: വിഷ്ണു. സൗദിയില്‍ കോവിഡ് ബാധിച്ച്‌ മരണമടഞ്ഞ മലയാളികളുടെ എണ്ണം 13 ആയി.

  • HASH TAGS
  • #Covid
  • #riyad