മോഹന്‍ലാല്‍ വിളിച്ചു അയാള്‍ക്കിഷ്ടമായി ; ന്യൂജന്‍ ലുക്കില്‍ ജയചന്ദ്രന്‍

സ്വന്തം ലേഖകന്‍

May 17, 2020 Sun 12:11 PM

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഗായകന്‍ പി ജയചന്ദ്രന്റെ ചിത്രം. 76ാം വയസ്സില്‍ മസിലും പെരുപ്പിച്ച് ന്യൂജന്‍ ലുക്കില്‍ വന്ന ചിത്രം ഇതിനോടകം തന്നെ വൈറലാണ്. ഗൗരവക്കാരനായ ജയചന്ദ്രന്റെ ഈ ലൂക്ക് കണ്ട് ഞെട്ടിയിരുക്കുകയാണ് ആരാധകര്‍. എന്നാല്‍ ഈ ചിത്രത്തില്‍ സൂത്രമില്ല മസിലുമില്ല ജിമ്മിലും പോയിട്ടില്ല, വീട്ടില്‍ കിട്ടുന്നതു മിതമായി കഴിച്ച് ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നത് മാത്രമെ ഉള്ളു എന്ന് ജയചന്ദ്രന്‍ പറയുന്നു. നല്ല പാട്ടുപാടിയാല്‍ ഇതുപോലെ ആളുകള്‍ ഏറ്റെടുക്കില്ല,കോമാളിത്തരം ഏറ്റെടുക്കുന്ന കാലമാണെന്നും 55 വര്‍ഷമായി പാടുന്ന ആളാണ് ഞാനെന്നും ജയചന്ദ്രന്‍ പറഞ്ഞു.
തൃശൂരിന്‍ നിന്നുമുതല്‍ അമേരിക്കയില്‍നിന്നു വരെ ആളുകള്‍ വിളിച്ചു ഈ ചിത്രം കണ്ടിട്ട്.  മോഹന്‍ലാലും വിളിച്ചിരുന്നു കുറെ നേരം സംസാരിച്ചു അയാല്‍ക്കിഷ്ടമായി, പല പ്രമുഖരും വിളച്ചിരുന്നു. റിമി ടോമിയും രസകരമായി വിളിച്ചിരുന്നു. പക്ഷേ ഇതൊക്കെ രസംമാത്രമാണെന്നും സ്ഥിരം പണിയല്ലെ