ഇന്ത്യയിൽ കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണം 90,000 ക​ട​ന്നു

സ്വന്തം ലേഖകന്‍

May 17, 2020 Sun 10:42 AM

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യയിൽ കൊറോണ  ബാ​ധി​ത​രു​ടെ എ​ണ്ണം 90,000 ക​ട​ന്നു. 90,927 പേ​ര്‍​ക്കാ​ണ് രോ​ഗം ഇ​തു​വ​രെ ബാ​ധി​ച്ച​ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,987 പേര്‍ക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. 24 മ​ണി​ക്കൂ​റി​നി​ടെ 120 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. ഇന്ത്യയിൽ  കൊറോണ മ​ര​ണ സം​ഖ്യ 2,872 ആ​യി ഉ​യ​ര്‍​ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്​ ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത്​ വിട്ടത്​.


 

  • HASH TAGS
  • #Covid