മദ്യം വാങ്ങാന്‍ ഇനി വെര്‍ച്വല്‍ ക്യൂ

സ്വന്തം ലേഖകന്‍

May 16, 2020 Sat 08:18 PM

മദ്യ വില്‍പനയ്ക്ക് ഇനി മുതല്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം കൊണ്ട് വരാന്‍ തീരുമാനം. ആപ്പ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എറണറാംകുളത്തെ കമ്പനിയ്ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. ആപ്പ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഇനി ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് ക്യൂ സമയം നേടാം. കൗണ്ടറുകള്‍ വഴി പാര്‍സല്‍ നേടാനും ഇത് സഹായകമാകും. 

കമ്പനിയ്ക്ക് വേണ്ട വിധത്തിലുള്ള വിശദാംശങ്ങള്‍ ലഭ്യമായാല്‍ ഉടന്‍ തന്നെ ആപ്പ് തയ്യാറാക്കും. കോവിഡ് പോലെ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ സൗകര്യമാകും.  ആപ്പ് നിര്‍മ്മാണത്തിനൊപ്പം തന്നെ മദ്യവില വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. നികുതി വര്‍ധിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നു.  • HASH TAGS