ഇന്ന് പുതിയ ആറ് ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ കൂടി

സ്വന്തം ലേഖകന്‍

May 16, 2020 Sat 06:36 PM

കോവിഡ് വൈറസ് ബാധ കാരണം ഇന്ന് സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോള്‍ സംസ്ഥാനത്ത് ഇന്ന് ആറ് പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ആറ് പുതിയ ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 22 ആയി. ഇന്നത്തെ 11 കോവിഡ് കേസുകള്‍ അടക്കം 87 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.   • HASH TAGS