പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും ; ആരോഗ്യമന്ത്രി

സ്വന്തം ലേഖകന്‍

May 16, 2020 Sat 12:10 PM

കോവിഡ് വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുകയാണ് എന്നാല്‍ കൊറോണയുടെ മൂന്നാംഘട്ടത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും എന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പലയിടങ്ങളിലും ജനങ്ങളുടെ തിരക്കാണ് പലരും മാസ്‌ക്ക് ധരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മൂന്നാംഘട്ടം ഏറെ ശ്രദ്ദിക്കേണ്ടതാണെന്നും  പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. തിങ്കള്‍ മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട, എല്ലാം തുറന്നിടില്ല. ജീവനോപാധികളില്‍ ഇളവുണ്ടാകും. മരണം ഇല്ലാതാക്കുകയാണു മുഖ്യലക്ഷ്യം എന്നും മന്ത്രി അറിയിച്ചു. ഗള്‍ഫില്‍നിന്നു വന്ന 7 പേരും ഇതര സംസ്ഥാനങ്ങളില്‍നിന്നു വന്ന 6 പേരുമടക്കം 16 പേര്‍ക്കുകൂടി വെള്ളിയാഴ്ച കേരളത്തില്‍ കോവിഡ് ബാധിച്ചിരുന്നു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 80 ആയി. ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുകയാണ്.
  • HASH TAGS