ഒഡീഷയിലും ബംഗാള്‍ ഉള്‍ക്കടലിലും അംഫാന്‍ ചുഴലിക്കാറ്റിന് സാധ്യത

സ്വന്തം ലേഖകന്‍

May 16, 2020 Sat 11:34 AM

ന്യൂഡല്‍ഹി: ഒഡീഷയിലും ബംഗാള്‍ ഉള്‍ക്കടലിലും അംഫാന്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. . ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ്​ ഒഡീഷയിലെ 12 തീരദേശ ജില്ലകള്‍ക്ക്​ അംഫാന്‍ ചുഴലിക്കാറ്റ്​ മുന്നറിയിപ്പ്​ നല്‍കിയത്​.മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.തീരപ്രദേശത്തുള്ളവരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് കാലാവസ്ഥാ കേന്ദ്രം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മെയ്​ 18 മുതല്‍ ബംഗാള്‍ ഉള്‍ക്കടലി​​ന്റെ  വടക്കന്‍ ഭാഗങ്ങളിലേക്കും ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തിനപ്പുറത്തേക്കും പോകരുതെന്നും കടലില്‍ പോയവര്‍ ​ഞായറാഴ്​ചയോടെ തിരിച്ചെത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്​.

 

  • HASH TAGS