പ്രവാസികള്‍ക്ക് 14 ദിവസം സര്‍ക്കാര്‍ ക്വാറന്റെയിന്‍ നിര്‍ബന്ധം ; കേന്ദ്രം

സ്വന്തം ലേഖകന്‍

May 15, 2020 Fri 11:13 AM

പ്രവാസികള്‍ക്ക് 14 ദിവസം സര്‍ക്കാര്‍ ക്വാറന്റെയിന്‍ നിര്‍ബന്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഏഴുദിവസം മതിയെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. എന്നാല്‍ മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായി ഒരു പൊതു മാര്‍ഗനിര്‍ദേശമുണ്ട്. അത് ഒരു സംസ്ഥാനത്തിനായി മാറ്റുമ്പോള്‍ സുരക്ഷപ്രശ്‌നങ്ങള്‍ വന്നേക്കാമെന്നും രോഗം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞാണ് കേന്ദ്രം ഇങ്ങനെ അറിയിച്ചത്. ഇതോടെ കേരളത്തിലെത്തുന്ന പ്രവാസികള്‍ 14 ദിവസം നിര്‍ബന്ധമായി സര്‍ക്കാര്‍ ക്വാറന്റെയിനിലും പിന്നീട് ഉളള കുറച്ചു ദിവസങ്ങളില്‍ ഹോം ക്വാറന്റെയിനിലും കഴിയേണ്ടി വരും. ഹോം ക്വാറന്റെയിന്‍ കേരളത്തില്‍ ഫലപ്രദമായി നടപ്പാക്കാനാകും എന്ന സര്‍ക്കാര്‍ വാദമാണ് തള്ളിയത്. കേരളത്തില്‍ സവിശേഷമായ സാഹചര്യമായാലും രാജ്യത്തിനൊട്ടാകെ ഒറ്റ മാര്‍ഗനിര്‍ദേശമാണെന്നും കേരളത്തിന് മാത്രമായി ഇത് നടപ്പിലാക്കാനാകില്ലെന്നും കേന്ദ്രം അറിയിക്കുകയായിരുന്നു.