ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ സഹായം

സ്വന്തം ലേഖകന്‍

May 15, 2020 Fri 10:55 AM

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ സഹായം. 7500 കോടി രൂപയുടെ സഹായമാണ് ലോകബാങ്ക് നല്‍കുക. സാമൂഹ്യ സുരക്ഷ പദ്ധതികള്‍ നടപ്പാക്കാനാകും ഈ പണം ഉപയോഗിക്കുക. 


അതേ സമയം ഇന്ന് വൈകുന്നേരം കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഘട്ടം  പ്രഖ്യാപിക്കും. ഇന്ന് നാലുമണിയ്ക്ക് നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാകും  മൂന്നാഘട്ട പാക്കേജുകള്‍ വിവരിക്കുക. ആദ്യഘട്ടം വ്യത്യസ്ത തൊഴില്‍ മേഖലകള്‍ക്ക് അനൂകൂലമായിരുന്നു. 


എന്നാല്‍ രണ്ടാഘട്ട പാക്കേജില്‍ അഥിതി തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും അനുകൂലമായിരുന്നു. നാലാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും.   • HASH TAGS