കേരളത്തില്‍ കാലവര്‍ഷം ഇത്തവണ നേരത്തെ എത്താൻ സാധ്യതയെന്ന് പ്രവചനം

സ്വന്തം ലേഖകന്‍

May 15, 2020 Fri 10:51 AM

ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം ഇത്തവണ നേരത്തെ എത്താൻ സാധ്യതയെന്ന് പ്രവചനം . പൊതുവേ ജൂണ്‍ ആദ്യവാരം എത്തുന്ന കാലവര്‍ഷം ഇക്കുറി മെയ് 28-ന് തന്നെ കേരള തീരത്ത് എത്തുമെന്നാണ് പറയുന്നത്.  ബം​ഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപംകൊണ്ട ന്യൂനമ‍ര്‍ദ്ദമാണ് മണ്‍സൂണ്‍ മേഘങ്ങളെ പതിവിലും നേരത്തെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് സ്കൈമെറ്റിലെ കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. മെയ് 22-ഓടെ മാത്രമേ ആന്‍ഡമാനില്‍ കാലവ‍ര്‍ഷം കനക്കൂ എന്നാണ് കേന്ദ്രകാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്


പ്രവചനങ്ങളില്‍ മാറ്റം വന്നാല്‍ കാലവ‍ര്‍ഷ മഴ ഒന്നോ രണ്ടോ ദിവസം നേരത്തെയോ അല്ലെങ്കില്‍ വൈകിയോ എത്താനും സാധ്യതയുണ്ടെന്നും സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കമ്പനിയായ സ്കൈമെറ്റിന്റെ  റിപ്പോര്‍ട്ടില്‍ പറയുന്നു.


 

  • HASH TAGS
  • #climatechange