ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 3967 പോസിറ്റീവ് കേസുകള്‍

സ്വന്തം ലേഖകന്‍

May 15, 2020 Fri 10:36 AM

കോവിഡ് വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് 24 മണിക്കൂറിനിടെ 3967 പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ 81970 കേവിഡ് ബാധിതരായി. എന്നാല്‍ അതിവേഗം ഉയരുന്ന കോവിഡ് പോസിറ്റീവ് കേസുകളുടെ ഇടയിലും 27920 പേര്‍ രോഗമുക്തരായത് ആശ്വാസകരമാണ്. ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഭേദപ്പെട്ട നിലയിലാണെങ്കിലും തമിഴ്‌നാട് മഹാരാഷ്ട്ര ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നില അതീവ ഗുരുതരമാണ്. ദിനംപ്രതി കോവിഡ് പോസിറ്റീവ് റേറ്റുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 


ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 472 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ പോസിറ്റീവ് കേസുകള്‍ 8470 ആയി. രാജസ്ഥാനില്‍ 206 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 4534 ആയി. മധ്യപ്രദേശിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്.

  • HASH TAGS