ഓ​ഗ​സ്റ്റി​ല്‍ അ​തി​വ​ര്‍​ഷ​മു​ണ്ടാ​കും ; പ്ര​ള​യം സം​ബ​ന്ധി​ച്ച‌ മു​ന്ന​റി​യി​പ്പു​​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

സ്വന്തം ലേഖകന്‍

May 14, 2020 Thu 07:48 PM

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യം സം​ബ​ന്ധി​ച്ച‌ മു​ന്ന​റി​യി​പ്പു​​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഈ ​വ​ര്‍​ഷം സാ​ധാ​ര​ണ നി​ല​യി​ല്‍ ക​വി​ഞ്ഞ മ​ഴ​യു​ണ്ടാ​കു​മെ​ന്ന് വി​ദ​ഗ്ധ​ര്‍ സൂ​ചി​പ്പി​ക്കു​ന്നതായും  ആഗസ്ത് മാസത്തില്‍ അതിവര്‍ഷത്തിനുള്ള സാദ്ധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു . ഇ​ത് സം​സ്ഥാ​ന​ത്തി​ന് ഗു​രു​ത​ര വെ​ല്ലു​വി​ളി​യാ​ണെന്നും   ഇ​ത് മു​ന്നി​ല്‍ ക​ണ്ട് അ​ടി​യ​ന്ത​ര ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.ഇടുക്കി ഉള്‍പ്പെടെയുള്ള വലിയ അണക്കെട്ടുകള്‍ തുറക്കേണ്ട ആവശ്യമില്ല.   കോ​വി​ഡ് ഭീ​ഷ​ണി​യു​ള്ള​തി​നാ​ല്‍ വെ​ള്ള​പ്പൊ​ക്ക കാ​ല​ത്തെ​പോ​ലെ ഒ​ന്നി​ച്ചു പാര്‍പ്പിക്കാനാവില്ലെന്നും  മാറ്റിപാര്‍പ്പിക്കാന്‍ 27,000 കെട്ടിടങ്ങള്‍ കണ്ടെത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. നാ​ലു ത​ര​ത്തി​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ വേ​ണ്ടി​വ​രും.


പൊ​തു​വാ​യ കെ​ട്ടി​ടം, പ്രാ​യം കൂ​ടി​യ​വ​ര്‍​ക്കും രോ​ഗി​ക​ള്‍​ക്കും പ്ര​ത്യേ​ക കെ​ട്ടി​ടം. കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള​വ​ര്‍​ക്ക് പ്ര​ത്യേ​ക കെ​ട്ടി​ടം, ക്വാ​റ​ന്റൈനി​ലു​ള്ള​വ​ര്‍​ക്ക് മ​റ്റൊ​രു കെ​ട്ടി​ടം. ര​ണ്ട​ര ല​ക്ഷം ശു​ചി​മു​റി​ക​ള്‍ ത​യാ​റാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.


 

  • HASH TAGS
  • #heavyrain
  • #Pinarayi vijayan