ലോക്ക്ഡൗണ്‍ തീര്‍ന്നാലും ഇല്ലെങ്കിലും ഇനി കരുതണം ; മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

May 14, 2020 Thu 06:00 PM

കോവിഡ് വൈറസ് ബാധ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ലോക്ക്ഡൗണ്‍ തീര്‍ന്നാലും ഇല്ലെങ്കിലും കരുതല്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക് ധരിക്കുന്നത് ശീലമാക്കണം ജനങ്ങളുടെ ജീവിതരീതിയില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് പെട്ടെന്ന് വിട്ടുപോകില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞതായും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കച്ചവടസ്ഥാപനങ്ങളും പൊതുഗതാഗത സംവിധാനവും തിരക്കില്ലാതെ തുടരാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വികാരമല്ല വിചാരമാണ് ഈ അവസരത്തില്‍ വേണ്ടെതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്ന് കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. 26 പേര്‍ക്ക് രോഗം സ്ഥി