സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

May 14, 2020 Thu 05:45 PM

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ന് കേരളത്തില്‍ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 26 പേര്‍ക്കാണ് കേരളത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേരും കേരളത്തിനു പുറത്തുനിന്ന് വന്നവരാണ്. 7 പേര്‍ ഗല്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റുള്ളവര്‍ അന്യസംസ്ഥാനത്തുനിന്നും എത്തിയവരാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 


കാസര്‍ക്കോട് 10 പേര്‍ക്ക് മലപ്പുറം 5 പേര്‍ക്ക് പാലക്കാട് 3 പേര്‍ക്ക് വയനാട് 3 പേര്‍ക്ക് കണ്ണൂര്‍ 2 ആള്‍ക്കും പത്തനംതിട്ട , ഇടുക്കി , കോഴിക്കോട് എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ്  വൈറസ് ബാധിച്ചത്.  • HASH TAGS