കോവിഡ് ; വയനാട്ടില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

സ്വലേ

May 14, 2020 Thu 11:57 AM

വയനാട് ജില്ലയിൽ  കൂടുതൽ കൊറോണ  കേസുകൾ റിപ്പോര്‍ട്ട് ചെയ്തതോടെ  ജില്ലയിലാകെ കര്‍ശന നിയന്ത്രണം  ഏര്‍പെടുത്തി. ആദിവാസികള്‍ കൂടുതലായുള്ള തിരുനെല്ലി പഞ്ചായത്തില്‍ അതീവ ജാഗ്രതയാണ് ഏര്‍പെടുത്തിയത്. വയനാട് ജില്ലയിൽ ഒരു മുനിസിപ്പാലിറ്റിയും 4 പഞ്ചായത്തുകളും കണ്ടെയ്മെന്‍റ് സോണാണ്. 2 പഞ്ചായത്തുകൾ ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്. നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണായ പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കളക്ടര്‍ അറിയിച്ചു.

  • HASH TAGS
  • #kerala
  • #Covid19