ഇന്ത്യയിൽ കൊറോണ പോസിറ്റീവ് കേസുകൾ 78000 കടന്നു

സ്വലേ

May 14, 2020 Thu 10:46 AM

ഇന്ത്യയിൽ കൊറോണ  കേസുകൾ അനുദിനം  വർധിക്കുകയാണ്. 24 മണിക്കൂറിനിടെ 3722 കൊറോണ പോസിറ്റീവ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.  ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 78003 ആയി. മരണസംഖ്യ 2549 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 49219 ആണ്. 26235 പേർ രോഗമുക്തി നേടി.

  • HASH TAGS
  • #Covid19