കോഴിമുട്ട കരുവിന്റെ പച്ച നിറത്തെക്കുറിച്ച് പഠിക്കാൻ വിദഗ്ധസംഘം

സ്വലേ

May 13, 2020 Wed 10:38 PM

മലപ്പുറം : കോഴിമുട്ടയ്‍ക്കകത്തെ കരുവിന്റെ പച്ച  നിറത്തെക്കുറിച്ച്  പഠിക്കാൻ വിദഗ്ധസംഘം എത്തി. മലപ്പുറത്തെ ഒതുക്കുങ്ങൽ ഗാന്ധിനഗറിലെ അമ്പലവൻ കുളപ്പുരയ്ക്കൽ ശിഹാബിന്റെ വീട്ടിൽവളർത്തുന്ന ഏഴുകോഴികൾ ഇടുന്ന മുട്ടയുടെ കരുവിനാണ് പച്ചനിറം.കേരള വെറ്ററിനറി സർവകലാശാല പൗൾട്രി വിഭാഗത്തിലെ ശാസ്‍ത്രജ്ഞരായ  ഡോ.ബിനോജ് ചാക്കോ, ഡോ. എസ്.ഹരികൃഷ്‍ണൻ,ഡോ.ശങ്കരൻ ലിംഗം, മൃഗസംരക്ഷണ വകുപ്പ് അസിസ്‍റ്റന്റ് പ്രോജക്ട് ഓഫിസർ ഡോ. ബി.സുരേഷ്, ഒതുക്കുങ്ങൽ മൃഗസംരക്ഷണ ഓഫിസർ ഡോ. മായതമ്പി എന്നിവരെത്തിയാണ് വിവരങ്ങൾ അന്വേഷിച്ചത്.


കൂടുതൽ പരിശോധനയ്‍ക്കായി കോഴിമുട്ടകൾ സർവകലാശാലയിലേക്കു കൊണ്ടുപോയിട്ടുണ്ട്.

  • HASH TAGS
  • #Malappuram